Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കത്തോലിക്കാ സഭ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല - നയം വ്യക്തമാക്കിയത് കെസിബിസി ജാഗ്രതാ കമ്മീഷന്‍
Text By: Team ukmalayalampathram
സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കുക എന്നത് സഭയുടെ തുറന്ന മനോഭാവം മാത്രമാണെന്നാണ് സ്വവര്‍ഗ്ഗ വിവാഹ ആശീര്‍വാദത്തില്‍ KCBC ജാഗ്രതാ കമ്മീഷന്റെ വിശദീകരണം.

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കിയിട്ടില്ല. പങ്കാളികളെ ആശീര്‍വാദിക്കുന്നതിലൂടെ അവരുടെ തെറ്റിനെ ശരിവയ്ക്കുക അല്ല KCBCയുടെ ഉദ്ദേശം. അവരുടെ ക്രമരഹിതമായ ജീവിതാവസ്ഥകള്‍ക്ക് ഇതുവഴി മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കുന്ന കാര്യം സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ വിശദീകരണം. നൂറ്റാണ്ടുകളായി സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചുവരുന്നത്.
 
Other News in this category

 
 




 
Close Window