Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ ചുമതലകളില്‍ നിന്നു മാറ്റി; ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയ്ക്ക് എതിരെ അധിക്ഷേപത്തെക്കുറിച്ച് അന്വേഷണം
Text By: Team ukmalayalampathram
നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് എതിരായ അധിക്ഷേപത്തെ തുടര്‍ന്ന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടി എടുത്തു. മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.

നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ അധിക്ഷേപിക്കുകയും സോഷ്യല്‍ മീഡിയ വഴി വെല്ലുവിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ ഭദ്രാസനത്തിലെ വൈദികനെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം.

ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയില്‍ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാന്‍ സഭാപരമോ നിയമപരമോ ആയ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേര്‍ന്നതല്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. സഭാ മക്കളെ നേര്‍വഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ ഹീനമായ പ്രവര്‍ത്തനം സഭാംഗങ്ങള്‍ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്.
 
Other News in this category

 
 




 
Close Window