|
യുകെയിലെ ബര്‍മിങ്ഹാമില്‍ സിറ്റി സെന്ററില്‍ 17 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു. ആളുമാറിയുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഹസാം അലിയാണ് സെന്ററില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. വിക്ടോറിയ സ്‌ക്വയറില്‍ ഗുരുതരമായി കത്തിക്കുത്ത് ഏറ്റ നിലയിലാണ് ഇരയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
മുഹമ്മദിന്റെ കൊലയാളിയെ പിടികൂടാന്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതിയുടെ ചിത്രം കുടുംബം പുറത്തുവിട്ടിട്ടുണ്ട്. സംഭവം ഗ്യാംഗ് ബന്ധമുള്ളതല്ലെന്ന് സേന ഇപ്പോള്‍ കരുതുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ ഒരു കാരണം കണ്ടെത്താന്‍ സാധ്യമായിട്ടില്ല.
ആളുമാറി നടന്ന കൊലപാതകമാണ് നടന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ മിഷേല്‍ തര്‍ഗുഡ് പറഞ്ഞു. കൃത്യത്തിന് പിന്നിലുള്ള കാരണം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്, ശനിയാഴ്ച 3.30 സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന ആളുകളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി. |