ലണ്ടന്‍: 2022 ഒക്ടോബറില്‍ ഋഷി സുനക് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനപിന്തുണ ടോറികള്‍ക്ക് ലഭിച്ചതായി അഭിപ്രായ സര്‍വേ. റെഡ്ഫീല്‍ഡ് വില്‍ടണ്‍ നടത്തിയ സര്‍വ്വേയില്‍ ടോറികളുടെ ജനപിന്തുണ വെറും 22 പോയിന്റ് മാത്രമാണെന്നാണ് വ്യക്തമാകുന്നത്. ലിസ് ട്രസ്സില്‍ നിന്നും ഋഷി അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വെറും ഒരു പോയിന്റ് മാത്രമാണ് ഉയര്‍ന്നത്. ബ്രിട്ടന്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ പിടിച്ചുയര്‍ത്താന്‍ കര്‍ശന നീക്കങ്ങള്‍ ഋഷി സുനക്കിന് നടപ്പാക്കേണ്ടിവന്നു. ഇതാകാം ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയത്. അതിനിടെ തീവ്ര വലതുപക്ഷ ആശയക്കാരായ റിഫോം പാര്‍ട്ടിക്ക് ടോറികള്‍ക്ക് ലഭിച്ചതിന്റെ പകുതിയിലേറെ പോയിന്റുകള്‍ ലഭിച്ചു. ഇതുവരെ നടത്തിയ സര്‍വ്വേകളിലെയെല്ലാം മികച്ച ഫലമായ 12 പോയിന്റുകളാണ് ഇത്തവണ റിഫോം പാര്‍ട്ടി നേടിയത്.
അതേസമയം, ജനുവരി 14 ന് ശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയില്‍ 4 പോയിന്റിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് , ഈ സമയ അളവില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 3 ശതമാനം ജനപിന്തുണ കുറയുകയും ചെയ്തു. ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ സര്‍വ്വേയില്‍ റിഫോം യു കെക്ക് പുറകിലായി നാലാം സ്ഥാനത്താണ് എത്തിയത് എന്നതും ശ്രദ്ധേയമാണ്. '' പോയിന്റാണ് അവര്‍ക്ക് ലഭിച്ചത്. ഗ്രീന്‍സിന് 6 പോയിന്റും എസ് എന്‍ പി ക്കും മറ്റുള്ളവര്‍ക്കും 2 പോയിന്റുകള്‍ വീതം ലഭിക്കുകയും ചെയ്തു. 2019ല്‍ ടോറികള്‍ക്ക് വോട്ടു ചെയ്തവരില്‍ 47 ശതമാനം പേര്‍ മാത്രമാണ് ഇത്തവണയും ടോറികള്‍ക്ക് തന്നെ വോട്ടും ചെയ്യും എന്ന് പറയുന്നത്. അവരില്‍ അഞ്ചില്‍ ഒന്നു പേര്‍ പേര്‍ പറയുന്നത് നാളെയാണ് വോട്ടിംഗ് എങ്കില്‍ അവര്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നായിരുന്നു. ഋഷി സുനകിന്റെ പേഴ്സണല്‍ റേറ്റിംഗും മൈനസ് 21 ലേക്ക് താഴ്ന്നു. ഒരാഴ്ച്ചകൊണ്ട് ആറ് പോയിന്റുകളാണ് ഇടിഞ്ഞത്.