ബുധനാഴ്ചയോടെയാണ് മഹരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മഹാരാഷ്ട്രയില്‍ 288 അംഗ സഭയിലേക്ക് ജനങ്ങള്‍ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രര്‍ ഉള്‍പ്പെടെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സര്‍വേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി - പി മാര്‍ക്ക് സര്‍വേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. |