2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാന്‍ ചേലക്കര ജയം ഇടതിന് സഹായകമാകും.
12,201 വോട്ടിനാണ് യു ആര്‍ പ്രദീപ് രണ്ടാംതവണ ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തുന്നത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. 52,626 വോട്ടുകള്‍ രമ്യാ ഹരിദാസിന് ലഭിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച് ജയിച്ചപ്പോള്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാല്‍, ഇത്തവണ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ 33,609 വോട്ട് നേടി. 9564 വോട്ടുകള്‍ ഇത്തവണ എന്‍ഡിഎക്ക് അധികം ലഭിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ 8611 വര്‍ധിച്ചു. എല്‍ഡിഎഫിന് 2021നെ അപേക്ഷിച്ച് 18,488 വോട്ടുകള്‍ കുറഞ്ഞു. |