Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവകാശം വീണ്ടും കുറയ്ക്കുന്നു
reporter
ലണ്ടന്‍ : യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇവിടെ സ്ഥിരതാമസമാക്കാന്‍ അനുവാദം നല്‍കുന്ന ചട്ടങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നു. പതിനായിരക്കണക്കിന് പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാന്‍ അവസരം നിഷേധിക്കുന്ന നിര്‍ദേശങ്ങള്‍ ഹോം ഓഫിസിന്റെ പരിഗണനയില്‍.

ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം 51,000 കുടിയേറ്റക്കാരാണ് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 241,000 ആയി. ഈ പ്രവണത പ്രതിരോധിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അഞ്ചു വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഏതു വിദേശിക്കും സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അര്‍ഹതയുണ്ട്. ഈ മാനദണ്ഡം റദ്ദാക്കാനാണ് ഹോം ഓഫിസ് ശുപാര്‍ശ. കുടിയേറ്റക്കാരുടെ ജീവിത പങ്കാളികള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള അര്‍ഹതയും നിയന്ത്രിക്കും.

നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലേക്ക് ഒതുക്കുക എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശവും സ്ഥിര താമസത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ടതെന്നും ഹോം ഓഫിസ് വിശ്വസിക്കുന്നു.
 
Other News in this category

 
 




 
Close Window