ലണ്ടന്‍: യുകെയില്‍ പെര്‍മനന്റ് ജോലികളുടെ വേക്കന്‍സികള്‍ നാല് വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ മാസം അതിവേഗത്തില്‍ ചുരുങ്ങുന്നതായി കണ്ടെത്തല്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മോശം നിലയിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു സൂചനയാണ് ഈ സര്‍വ്വെ നല്‍കുന്നത്. വിപണികള്‍ ചാഞ്ചാടുകയും, സാമ്പത്തിക ഡാറ്റ ശോഷണം രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് പല സ്ഥാപനങ്ങളും പുതിയ ജോലിക്കാരെ എടുക്കാന്‍ മടിക്കുന്നതായി കണ്‍സള്‍ട്ടന്‍സി കെപിഎംജിയും, റിക്രൂട്ട്മെന്റ് സ്ഥാപനമായ ആര്‍ഇസിയും നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്. 2020 ആഗസ്റ്റില്‍ കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നതിന് ശേഷം ആദ്യമായാണ് പെര്‍മനന്റ് ജോലികളുടെ എണ്ണത്തില്‍ ഈ വിധം തകര്‍ച്ച നേരിടുന്നതെന്ന് സര്‍വ്വെ പറയുന്നു. ഡിസംബറില്‍ താല്‍ക്കാലിക വേക്കന്‍സികളും കുറഞ്ഞിരുന്നു. 2024-ലെ ഭൂരിഭാഗം സമയങ്ങളിലും ലേബര്‍ വിപണി മെല്ലെപ്പോക്കിലായിരുന്നു.
എക്സിക്യൂട്ടീവ്/ പ്രൊഫഷണല്‍, ഐടി, കമ്പ്യൂട്ടിംഗ് മേഖലകളിലാണ് വേക്കന്‍സികളില്‍ അതിവേഗ ശോഷണം രേഖപ്പെടുത്തിയത്. ഗവണ്‍മെന്റ് 25 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനായി നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ വീണ്ടും കുറയുമെന്നാണ് കണക്കാക്കുന്നത്. അതേസമയം വേജ് ഇന്‍ഫ്ളേഷന്‍ വര്‍ദ്ധിക്കുന്നത് തുടരുന്നതിനാല്‍ വരും മാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നും കെപിഎംജി പ്രതീക്ഷിക്കുന്നു. ജോലിക്കാര്‍ക്ക് ഇപ്പോഴും ഡിമാന്‍ഡ് ഉണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സര്‍വ്വെ വ്യക്തമാക്കുന്നുണ്ട്.