Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എയര്‍പോര്‍ട്ടുകള്‍ ചതിക്കുഴികളാകുന്നു-രണ്ടാം ഭാഗം
പോള്‍ ജോണ്‍
ലണ്ടന്‍:ഒരു computer click-ല്‍ തങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും UK BA officer മാര്‍ക്ക് ലഭിക്കും എന്നു ചിന്തിക്കുന്നവരാണ് UK യില്‍ താമസിക്കുന്നവരില്‍ ഏറിയ പങ്കും.അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും വിസ ലഭിച്ചുകഴിഞ്ഞാല്‍ UKയില്‍ ഇറങ്ങുന്നതിനുമുമ്പ് Immigration officer -ടെ വക interview ഉണ്ട് എന്ന് മനസ്സിലാക്കാത്തവരാണ് UKയിലേക്ക് ആദ്യമായി യാത്രചെയ്യുന്നവരില്‍ ഏറിയ പങ്കും.ഞാന്‍ ഇന്ത്യയില്‍ ഒരു പുള്ളിയാണ്;അതിനാല്‍ എനിക്ക് യാതൊരുവിധ പ്രശ്‌നങ്ങളും UKയില്‍ നേരിടേണ്ടിവരില്ല എന്ന ചിന്തയോടെ ധാര്‍ഷ്ട്യത്തോടെ വരുന്നവരാണ് വേറൊരു വിഭാഗം UK യില്‍ ദിവസവും ധാരാളം ആളുകള്‍ വരുന്നുണ്ട്.ഇവര്‍ക്ക് എല്ലാവര്‍ക്കും UKയില്‍ ഇറങ്ങുന്നതിനുള്ള അനുവാദം നല്‍കുന്നതിനുമുമ്പായി ഇവര്‍ എന്തിനാണ് വരുന്നതെന്നും,വരവിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാക്കി തിരികെ പോകുമോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക ഇമിഗ്രേഷന്‍ ഓഫീസറുടെ ജോലിയുടെ ഭാഗമാണ്.

ഈയിടെ ഉണ്ടായ ഒരു അനുഭവം ഇവിടെ പറയാം.സൗദിയില്‍ നിന്നും ഇന്ത്യന്‍ വംശജനായ വലിയ ഒരു ബിസിനസ്സ് കാരനും കുടുംബവും UKയില്‍ ഒരു വിവാഹാവശ്യത്തില്‍ പങ്കെടുക്കുന്നതിനായി യാത്രപുറപ്പെട്ടു.എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തെ ബിസിനസ്സ് വിസിറ്റ് വിസയും ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ മൂത്തമകള്‍ ഇന്ത്യയില്‍ നല്ല ഒരു Institute MBAയ്ക്ക് പഠിക്കുകയാണ്.പഠനത്തിന്റെ ഭാഗമായി UKയില്‍ ഒരു charity ഓര്‍ഗനൈസേഷനില്‍ ചെറിയ ഒരു work experience ചെയ്യാന്‍ ഈ മിടുക്കി തീരുമാനിച്ചു.UKയില്‍ Heathrow Airportല്‍ എത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസറോട് വിവാഹത്തില്‍ പങ്കെടുക്കുന്നതോടൊപ്പം പഠനത്തിനായൊരു Work Experience placement കൂടി ചെയ്യുന്ന കാര്യം ഈ കുട്ടി പറഞ്ഞു.വിസിറ്റ് വിസയില്‍ Voluntaryയായി പോലും ജോലി ചെയ്യാനാവുകയില്ല എന്നകാര്യം ഈ കുട്ടിക്ക് അറിയില്ലായിരുന്നു.ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളെയും UKയില്‍ ഇറങ്ങാന്‍ അനുവദിക്കും എന്നാല്‍ ഈ കുട്ടിയുടെ വിസ കാന്‍സല്‍ ചെയ്ത് മുംബൈയിലേക്ക് തിരികെ അയക്കാനും ഇമിഗ്രേഷന്‍ അധികൃതര്‍ തീരുമാനിച്ചു.ഇത് ഈ കുട്ടിയെ ഒരു വലിയ പ്രതിസന്ധിയിലാക്കി.വിവാഹം കൂടാന്‍ സാധിക്കുകയില്ല എന്നതിനേക്കാളുപരി ഇന്ത്യയിലേക്ക് തനിയെ തിരികെ പോകുക എന്നത് വലിയ ഒര പ്രശ്‌നമായി.കാരണം കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം UKയിലേക്ക് കൂടെ വന്നിരുന്നു.

തുടരും......
 
Other News in this category

 
 




 
Close Window