ലണ്ടന്‍: ലവ് ഐലന്‍ഡ് റിയാലിറ്റി ഷോയിലെ മുന്‍ മത്സരാര്‍ഥി ഡാനി ബിബ്ബിയുടെ മക്?ലാറന്‍ 720 എസ് സൂപ്പര്‍ കാര്‍ തീപിടിച്ച് കത്തിനശിച്ചു. ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 30 മൈല്‍ വേഗതയില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് പുക ഉയരുന്നത് ഡാനി ശ്രദ്ധിച്ചത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. തന്റെ സ്വപ്ന കാര്‍ കണ്‍?മുന്‍പില്‍ കത്തി നശിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നതായി ഡാനി പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഡാനി തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയുണ്ട്?' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അപകടത്തിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് 'ഹെവന്‍ സെന്റ്' എന്ന ടാറ്റൂ ചെയ്തതിന്റെ ചിത്രവും ഡാനി പങ്കുവെച്ചിട്ടുണ്ട്. 2021ലെ ലവ് ഐലന്‍ഡ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്ന ഡാനി ഇപ്പോള്‍ വസ്ത്ര ബ്രാന്‍ഡും സുഗന്ധദ്രവ്യ കമ്പനിയും നടത്തുകയാണ്. 'ഒരു കാര്‍ വീണ്ടും വാങ്ങാം പക്ഷേ ജീവന്‍ തിരിച്ചുകിട്ടില്ല, ഡാനി സുരക്ഷിതനാണ് എന്നതില്‍ സന്തോഷം' എന്നാണ് ആരാധകര്‍ പ്രതികരിച്ചത്.