Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ രാജിക്ക് പിന്നാലെ കലാപബാധിതമായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
Text By: Reporter, ukmalayalampathram
മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ച് ദിവസങ്ങള്‍ക്കകമാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

ബിരേന്‍ സിംഗിന് പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിരേന്‍ സിംഗിന്റെ പിന്‍ഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് ബിജെി എംഎല്‍എമാര്‍ക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായമുണ്ടാകാതെ പിരിയുകയായിരുന്നു.
 
Other News in this category

 
 




 
Close Window