Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുട്ടികളെ നോക്കാനെത്തിയാല്‍ തിരിച്ചുവിടും
സോളിസിറ്റര്‍ പോള്‍ ജോണ്‍
കേരളത്തില്‍ നിന്ന് ഒരു അമ്മൂമ്മ UK യില്‍ വിസിറ്റിംഗിനായെത്തി. എയര്‍പോര്‍ട്ടില്‍ Immigration വിഭാഗത്തിലെത്തിയപ്പോള്‍ ഓഫീസര്‍ ചോദിച്ചു എന്തിനാണ് വന്നതെന്ന്:അമ്മൂമ്മ പറഞ്ഞു. കൊച്ചുമക്കളെ കാണാനാണെന്ന്.മകനും മരുമകളും ജോലിക്കുപോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ ആളില്ല. താനാണെങ്കില്‍ നാട്ടില്‍ വെറുതെ ഇരിക്കുന്നു.ഒരു സഹായത്തിനായി വന്നതാണ്. Immigration officer passport വാങ്ങി തിരിച്ചും മറിച്ചുമെല്ലാം നോക്കി.എന്നിട്ട് പറഞ്ഞു. നിങ്ങളുടെ ഉദ്ദേശം UK സന്ദര്‍ശിക്കലല്ല. മറിച്ച് കുട്ടികളെ നോക്കുന്ന ജോലി ചെയ്യാനാണെന്ന്. വിസിറ്റിംഗ് വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. അതിനാല്‍ വിസ റദ്ദു ചെയ്യുകയാണെന്നും രാവിലത്തെ Flightനു തിരികെ നാട്ടിലേക്കയക്കുമെന്നും പറഞ്ഞു.Immigration Officer എന്നിട്ട് കാത്തുനിന്നിരുന്ന മകനോട് അമ്മയെ വിസ ക്യാന്‍സല്‍ ചെയ്ത് തിരികെ വിടുകയാണെന്ന് പറഞ്ഞു. വയസ്സായ അമ്മൂമ്മയുടെ കയ്യില്‍ മൊബൈല്‍ ഫോണോ ഒന്നും തന്നെയില്ല. പുറത്തുനില്‍ക്കുന്ന മകനാകട്ടെ Immigration Officer തിരികെ ബന്ധപ്പെടാനുള്ള Phone number ഉം ഇല്ല.രാത്രിയായതുകൊണ്ട് Solicitorsനെ Contta ചെയ്യാനും സാധിച്ചില്ല. അമ്മൂമ്മ പാവം Immigration Waiting Roomല്‍ കരഞ്ഞുകൊണ്ട് നേരം കഴിച്ചുകൂട്ടി. രാവിലെയായപ്പോള്‍ Immigration Officer വന്ന് വിമാനത്തില്‍ കയറ്റി തിരികെ വിടുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണിത്. വിസാ നിയമങ്ങള്‍ അറിയാതെ Immigration Officer മാരുടെ Butterfly Trap ചോദ്യങ്ങള്‍ക്ക് അവര്‍ ഉദ്യേശിക്കുന്ന രീതിയില്‍ Answer ചെയ്യുന്നതിന്റെ പരിണിത ഫലമാണിത്. UKയില്‍ കുഞ്ഞുങ്ങളെ നോക്കുന്നതിന് അമ്മൂമ്മമാര്‍ കൂടി മേടിക്കുന്ന കാര്യം എങ്ങനെ നാട്ടില്‍ അമ്മൂമ്മ അറിയാന്‍. ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് കൊച്ചുമക്കളെ സൗജന്യമായി നോക്കി വളര്‍ത്തുന്ന കാര്യം സായിപ്പിനും അറിയില്ലല്ലോ?

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അടുത്ത ലക്കത്തില്‍ എഴുതും....
 
Other News in this category

 
 




 
Close Window