Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=105.9434 INR
ukmalayalampathram.com
Mon 09th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മലയാളത്തില്‍ റാപ് സംഗീതം പാടിയ വേടന്‍ കഞ്ചാവുമായി പിടിയില്‍: മാലയില്‍ കോര്‍ത്ത പുലിപ്പല്ലിനെക്കുറിച്ചും അന്വേഷണം
Text By: UK Malayalam Pathram
കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന് കുരുക്കുകള്‍ മുറുകുന്നു. കഴുത്തിലണിഞ്ഞ മാലയിലെ ലോക്കറ്റ് പുലിപ്പല്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വേടനെ വനം വകുപ്പും ചോദ്യം ചെയ്യും. വേടന്‍ കഴുത്തിലണിഞ്ഞിരിക്കുന്ന പുലിപ്പല്ല് ഒര്‍ജിനലാണെന്ന് കണ്ടുപിടിച്ചതോടെ മാലയിലേക്കും അന്വേഷണം നീളുകയാണ്. കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലെത്തി. മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. തായ്ലന്റില്‍ നിന്നാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നു പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window