Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ബിജെപി
Text By: UK Malayalam Pathram
പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിജെപി കൗണ്‍സിലര്‍ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പാകിസ്ഥാന്‍ അടയാളങ്ങള്‍ പാലക്കാട് വേണ്ടെന്നും ജിന്നാ സ്ട്രീറ്റ് എന്ന പേരുമാറ്റി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഹെഡ്?ഗേവാര്‍ വിഷയത്തില്‍ ന?ഗരസഭ യോ?ഗത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ജിന്ന സ്ട്രീറ്റ് വിഷയം ബിജെപി ഉയര്‍ത്തിയത്.
നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്?ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം വിവാദങ്ങളിലേക്കും നീങ്ങി. എന്നാല്‍ കേന്ദ്രത്തിന് ഹെഡ്?ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍? ബിജെപി ഭരിക്കുന്ന നഗ?ഗരസഭ ഉറച്ചു നിന്നു. ജിന്നയുടെ പേര് പാലക്കാട് നിന്നും നീക്കുമെന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ ശിവരാജനും വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window