Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3198 INR  1 EURO=107.0435 INR
ukmalayalampathram.com
Sun 08th Feb 2026
 
 
സിനിമ
  Add your Comment comment
പിണറായി ദ ലെജന്‍ഡ് - മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Text By: UK Malayalam Pathram
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കമല്‍ ഹാസന്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 'പിണറായി ദ ലെജന്‍ഡ്' എന്ന് പേര് നല്‍കിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
അനീതിക്കെതിരായുള്ള പോരാട്ടം തൊഴിലായി മാറരുത്,അത് കടമയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതില്‍ ഞാനും പിണറായിയും സഖാക്കള്‍ ആണ്. പിണറായിയെ പോലുള്ള മഹാനായ നേതാവിന്റെ പിന്‍ഗാമി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനം. അദേഹം ആഗ്രഹിക്കും പോലെ കേരളം വളരണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window