Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എയര്‍പോര്‍ട്ടില്‍ വിസാ problem ഉണ്ടായാല്‍ എന്ത് ചെയ്യണം?
പോള്‍ ജോണ്‍
ലണ്ടന്‍ : കഴിഞ്ഞ കുറേ ലക്കങ്ങളിലായി airport ല്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാകാം എന്ന് നമ്മള്‍ കണ്ടു.ഇനി എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ problem ഉണ്ടായാല്‍ എങ്ങനെ നേരിടണം എന്ന് നോക്കാം.സമയോചിതമായ ഇടപെടലുകള്‍ കൊണ്ടു മാത്രമേ എയര്‍പോര്‍ട്ടില്‍ വിസാ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു പോം വഴി കണ്ടെത്താന്‍ സാധിക്കൂ.ഇതിന് കാരണം സാധാരണ ഗതിയില്‍ 12 മണിക്കൂറിനുള്ളില്‍ തന്നെ യാത്രക്കാരനെ തിരിക്കയക്കാന്‍ ഇമിഗ്രേഷന്‍ ശ്രമിക്കുമെന്നതാണ്.രാവിലെ 7 മണിക്ക് അല്ലെങ്കില്‍ 10 മണിക്ക് എത്തുന്ന ഒരു യാത്രക്കാരന് വിസ അനുവദിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ വൈകുന്നേരം 6 മണിക്ക് മുമ്പ് തന്നെ തിരിച്ച് കയറ്റി വിടുന്നതിനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കിയിരിക്കും.വൈകുന്നേരം 6 മണിക്ക് ശേഷം വരുന്നവരെ പിറ്റേന്ന് രാവിലെ തന്നെ flight ല്‍ മടക്കി അയക്കുന്നതിനും ഇമിഗ്രേഷന്‍ ശ്രമിക്കും.ആയതിനാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയമ സഹായത്തിന് ശ്രമിക്കുകയാണെങ്കില്‍ ഒട്ടു മിക്ക കേസുകളിലും വന്ന ആളിന് പുറത്തിറങ്ങാന്‍ സാധിക്കും.ഇമിഗ്രേഷന്‍ ഇന്റര്‍വ്യൂ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയില്ലെങ്കിലും വിസാ ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ച ശേഷം വെയ്റ്റിങ്ങ് റൂമില്‍ നിന്നും ഫോണ്‍ ഉപയോഗിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.waiting roomകളില്‍ നിന്ന് പുറത്തേക്ക് വിളിക്കാന്‍ ലാന്റ് ലൈന്‍ ടെലിഫോണുകളും ലഭ്യമാണ്.

ഇമിഗ്രേഷന്‍ ഓഫീസര്‍ വിസ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ അത് രേഖപ്പെടുത്തിക്കൊണ്ട് notice of removal എന്ന പേരില്‍ ഒരു പേപ്പര്‍ യാത്രക്കാരന് നല്‍കുന്നതായിരിക്കും.ഈ പേപ്പറിന് മുകളില്‍ Immigratin officeന്റെ ടെലിഫോണ്‍ നമ്പറും ഫാക്‌സ് നമ്പറും ഉണ്ടായിരിക്കുന്നതാണ്.കൂടാതെ port refference നമ്പര്‍ എന്ന പേരില്‍ ഇമിഗ്രേഷന്‍ വക refference നമ്പറും ഉണ്ടായിരിക്കും.യാത്രക്കാരന്റെ sponsor ന് ഈ ടെലിഫോണ്‍ നമ്പറും port refference നമ്പറും ഉപയോഗിച്ച് ഈ കേസ് കൈകാര്യം ചെയ്ത് ഇമിഗ്രേഷന്‍ ഓഫാസറുമായി സംസാരിക്കാന്‍ സാധിക്കും.വിസ ക്യാന്‍സല്‍ ചെയ്യുന്ന ചില കേസുകളില്‍ UK യില്‍ നിന്നു തന്നെ അപ്പീല്‍ നല്‍കുവാന്‍ സാധിക്കും.ഇങ്ങനെ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ താമസിക്കുന്നതിനുള്ള ഒരു address ഉള്ള പക്ഷം UKയില്‍ temporary admission നല്‍കാന്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിക്കാം.Airport Immigration ഉദ്യോഗസ്ഥര്‍ സാധാരണ ഗതിയില്‍ ഈ അഭ്യര്‍ത്ഥന മാനിക്കാറുണ്ട്.
 
Other News in this category

 
 




 
Close Window