Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ഖാലിസ്ഥാന്‍ ഭീകരരുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
reporter

ന്യൂഡല്‍ഹി: ബ്രിട്ടണിലെ ഖാലിസ്ഥാന്‍ ഭീകരരുടെ സാന്നിധ്യം ?ഗൗരവമേറിയ വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഖാലിസ്ഥാന്‍ ഭീകരരെ കൈമാറുന്നതുമായി സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഖാലിസ്ഥാന്‍ ഭീകരരുട സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ, മാലിദ്വീപ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എലിയെയും കൂറയെയും തുരത്തുകൂടുതല്‍ അറിയുക''ഖാലിസ്ഥാനി ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചും ഖാലിസ്ഥാനി ഭീകരരുമായി ബന്ധമുള്ള ആളുകളെ കുറിച്ചും യുകെയിലെ ഞങ്ങളുടെ ഉദ്യോസ്ഥര്‍ നിരീക്ഷിച്ചുവരുന്നുണ്ട്. ഖാലിസ്ഥാനികളുടെ ആക്രമണങ്ങളും മറ്റും നമ്മുടെ രാജ്യത്തെ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ സാമൂഹിക ഐക്യത്തിനും ക്രമസമാധാനത്തിനും വെല്ലുവിളിയാകുന്നു''. പ്രധാനമന്ത്രിയുടെ നാലാമത്തെ യുകെ സന്ദര്‍ശനമാണിത്. അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും വിക്രം മിസ്രി പറഞ്ഞു. കെയര്‍ സ്റ്റാര്‍മറുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോ?ദി യുകെ സന്ദര്‍ശിക്കുന്നത്. ഇതിന് ശേഷമായിരിക്കും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം മാലിദ്വീപ് സന്ദര്‍ശിക്കുക.

 
Other News in this category

 
 




 
Close Window