Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലേക്ക് പെര്‍മനന്റ് വിസ കിട്ടണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം
reporter
ലണ്ടന്‍ : ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരനായി എത്തണമെങ്കില്‍ ഇനി അവിടത്തെ ചരിത്രവും സംസ്‌കാരവും പഠിച്ച് പാസാകണമെന്ന് നിര്‍ദേശം. ഇക്കാര്യങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടിനിലേക്ക് ഇപ്പോള്‍ കുടിയേറ്റം കൂടി വരുകയാണ്. ഇത് നിയന്ത്രിക്കുമെന്ന പ്രഖ്യാപനമൊക്കെ വരുന്നുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുന്നില്ല. ഇതിന് വ്യാപകമായി രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഏറ്റവും നല്ലത് ചരിത്രവും സംസ്‌കാരവും പഠിക്കണമെന്നു പറയുന്നതാണെന്ന നിഗമനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റങ്ങളും അതോടൊപ്പമുള്ള മറ്റ് ആക്രമണ സംഭവങ്ങളും ദിനം പ്രതി കൂടി വരികയാണ്. ഇത് നിയന്ത്രിക്കാനും ഇത്തരം നിയമങ്ങള്‍ കൊണ്ടു സാധിക്കുമെന്നാണ് കാമറൂണിന്റെ നിഗമനം.

കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്നത് ഇപ്പോള്‍ ഒരു സാമൂഹിക പ്രശ്‌നമായി തന്നെ മാറിയിരിക്കുന്നു. കുടിയേറ്റക്കാരായി എത്തി യുകെയില്‍ സ്ഥിരതാമസമാക്കാന്‍ താത്പര്യപ്പെടുന്നവരും ഏറെയാണ്..
എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത് വളരെയേറെ വിവാദത്തിനു കാരണമായേക്കാവുന്ന ഒന്നാണ്. ഇത് പ്രായോഗികമാക്കുക എന്നത് ഉത്തമമായിരിക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഇങ്ങനെയൊരു നിയമം നടപ്പാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്റെ ചട്ടക്കൂടിനു ഭാഗമാവുകയും തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കേണ്ടി വരുമെന്നും കരുതുന്നു.

ബ്രിട്ടന്റെ സംസ്‌കാരവും ചരിത്രവും സംബന്ധിച്ച് എല്ലാ മന്ത്രിമാരും പുനരവലോകനം നടത്തണമെന്നും ഇവയെല്ലാം മനപാഠമാക്കണമെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു. റോമന്‍്ബ്രിട്ടീഷ്, നോര്‍മാന്‍ വിജയം, മാഗ്ന കാര്‍ട്ട, റോസിസ് യുദ്ധം തുടങ്ങി രാജ്യത്തെക്കുറിച്ചുള്ള എല്ലാം പഠിക്കണമെന്നാണ് നിര്‍ദേശം.
ബ്രിട്ടനിലേക്ക് ആളുകള്‍ കുടിയേറുകയും ജോലി അവസരങ്ങളെല്ലാം അവര്‍ കൈക്കലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം വച്ചിരിക്കുന്നത്. ഇത് നടപ്പാകുകയാണെങ്കില്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയുമെന്നും കണക്കാക്കുന്നു.
 
Other News in this category

 
 




 
Close Window