Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പുതിയ ഇമിഗ്രേഷന്‍ നിയമപരിഷ്‌കാരം
സോളിസിറ്റര്‍ പോള്‍ ജോണ്‍
ലണ്ടന്‍: ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ പരിഷ്‌കാരങ്ങളില്‍ Parentനും Grand Parentനും ആശ്വസിക്കാം. UKയിലേക്കുള്ള Settelement വിസാനിയമത്തില്‍ ഇവര്‍ക്ക് ഇളവുകള്‍ അനുവദിച്ചുകൊണ്ട് October 31 മുതല്‍ നിയമമാറ്റമുണ്ടാകും.

65 വയസ്സില്‍ താഴെയുള്ള കാറ്റഗറിയിലാണ് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. നിലവില്‍ വിധവകളായവര്‍ക്കു മാത്രമേ ഈ കാറ്റഗറിയില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ October 31 മുതല്‍ വിധവകളെ കൂടാതെ Divorced ആയിട്ടുള്ളവര്‍ക്കും, Seperated ആയി നില്‍ക്കുന്ന Parentനും ഈ Categoryയില്‍ അപേക്ഷിക്കാം.

അതുപോലെ തന്നെ 65 വയസ്സില്‍ താഴെയുള്ളവര്‍ ' Most Exceptional Compassionate Circumstances ' ജീവിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്തിയാല്‍ മതിയാകും. UKയിലുള്ള Relative ന്റെ സാമ്പത്തിക സഹായംകൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്ന് തെളിയിക്കേണ്ട ആവശ്യമില്ല.

അതുപോലെ തന്നെ നിലവിലുള്ള നിയമപ്രകാരം അച്ഛനുമമ്മയും ജീവിച്ചിരിക്കുകയാണെങ്കില്‍ അവരില്‍ ഒരാള്‍ക്ക് 65 വയസ്സ് എങ്കിലും ആയാല്‍ മാത്രമേ ഇമിഗ്രേഷന് അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം 65 വയസ്സിന് താഴെയുള്ള അച്ഛനമ്മമാര്‍ക്കും Dependent വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ അവര്‍ സ്വന്തം നാട്ടില്‍ ' Most Exceptional Compassionate Circumstances ' ലാണ് ജീവിക്കുന്നതെന്ന് ബോധ്യപ്പെടുത്തേണ്ടതായി വരുമെന്നുമാത്രം. ഇവരും UKയിലുള്ള ബന്ധുവിന്റെ സാമ്പത്തികസഹായം കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നുള്ള നിബന്ധന തെളിയിക്കേണ്ട ആവശ്യമില്ല. ഇത് ധാരാളം Parents ന് UKയില്‍ Dependent വിസാ ലഭിക്കാന്‍ പ്രയോജനം ചെയ്യുമെന്ന് പ്രത്യാശിക്കാം.
 
Other News in this category

 
 




 
Close Window