കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിലപാടുകളെതിരെ കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തി. കൊട്ടാരക്കരയില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകാന്‍ ദേശീയ നേതാവിന്റെ ഇടപെടലാണ് കാരണമെന്ന് അന്‍വര്‍ ആരോപിച്ചു.
സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതായത് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രവര്‍ത്തനങ്ങളാലാണെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കുന്ന ഇത്തരമൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു