|
ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചു. പ്രതിസന്ധികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികള്‍ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങള്‍ പൂര്‍ണമായും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ദിവസവും നിലയുറപ്പിക്കുo. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ അനുവദിച്ചു. വിമാനക്കൂലി 40,000 രൂപ വരെ കൂടി. തടയാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സ്ഥിതിഗതികള്‍ ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു. |