|
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോട്ടയത്തിനു സമീപം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ സന്ദര്‍ശനം നടത്തി. ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം.
കോടതി വ്യവഹരങ്ങളില്‍പെടുന്നവര്‍ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. കോട്ടയം ജില്ലയിലെ പ്രസിദ്ധമായ ചെറുവള്ളിക്കാവ് എന്ന ചെറുവള്ളി ദേവി ക്ഷേത്രം
ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പന്‍, പരമശിവന്‍, ശ്രീപാര്‍വതി, മഹാവിഷ്ണു, സുബ്രഹ്‌മണ്യന്‍, നാഗദൈവങ്ങള്‍, യക്ഷിയമ്മ, ബ്രഹ്‌മരക്ഷസ്സ്, കൊടുംകാളി, ശ്രീദുര്‍ഗ, വീരഭദ്രന്‍ എന്നീ പ്രതിഷ്ഠകള്‍ കൂടാതെ ജഡ്ജി അമ്മാവന്‍ എന്നൊരു അത്യപൂര്‍വ പ്രതിഷ്ഠ കൂടി ഇവിടെയുണ്ട്.
ചെറുവള്ളി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ഇവിടുത്തെ ജഡ്ജിയമ്മാവന്‍ കോവില്‍. വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജി അമ്മാവനെ തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. |