ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബര്‍ മാസം പതിനാലാം തീയതി രാവിലെ 10 മണി മുതല്‍ ന്യൂ കാസില്‍ സെജ് ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ അതിവിപുലമായ പരിപാടികളോടുകൂടിയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണന്‍ മാരും കുഞ്ഞു രാധമാരും അണിഞ്ഞൊരുങ്ങി അന്നേദിവസം എത്തിച്ചേരുന്നതിന് വേണ്ടിയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. താലപ്പൊലി, പഞ്ചവാദ്യം സോപാനസംഗീതം, നാമജപം, ആരതി, ഉറിയടി, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിങ്ങനെ അതി വിപുലമായ രീതിയിലാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (uk) ത്തിന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ എല്ലാ കുടുംബാംഗങ്ങളും കുട്ടികളുമായി സകുടുംബം കൃത്യ സമയത്ത് തന്നെ പങ്കെടുത്ത പരിപാടികള്‍ നല്ല നിലയില്‍ ഭക്തിസാന്ദ്രമായി നടത്തുവാന്‍ സഹകരിക്കണമെന്ന് സംഘാടകസമിതി അറിയിക്കുന്നു. പരിപാടി നടക്കുന്ന സ്ഥലം-Seg hill community centre Cramlington NE23 7SB Contact - Sreejith kurup-07916751283 Kapil Karthikeyan-07436375743 Anilkumar-07828218916.