|
സി ആന്റ് ജി മെല്ലോ വൈബ്സിന്റെ ബാനറില്‍ ജിബു ബാബു ഏബ്രഹാമും അജിന്‍ വര്‍ഗീസ് മാത്യുവും ചേര്‍ന്ന് നിര്‍മിക്കുന്ന ''അങ്ങ് താഴ്വരയില്‍'' എന്ന മനോഹരമായ ക്രിസ്മസ് കരോള്‍ ഗാനം നാളെ നിങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തുകയാണ്. ചിഞ്ചു കുര്യാക്കോസ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് സോബിന്‍ ആന്റോ ആണ്. അന്‍വര്‍ സാദത്ത് എന്ന അതുല്യ കലാകാരന്റെ ആലാപനത്തില്‍ എത്തുന്ന ഈ ഗാനം നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരു നല്ല അനുഭവമാവട്ടേയെന്ന് ആഗ്രഹിക്കുന്നു. ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് നോര്‍വിച്ച് എന്ന സ്ഥലത്താണ്. വര്‍ഷങ്ങളായിട്ട് ഇംഗ്ലണ്ടില്‍ ജോലി ചെയ്ത് ജീവിച്ചുവരുന്ന ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ഓര്‍മകളിലെ ക്രിസ്മസ് കരോള്‍ റീക്രിയേറ്റ് ചെയ്യാന്‍ നടത്തിയ ഒരു എളിയ ശ്രമം കൂടെയാണ് ഇത്. |