|
യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഡയസിസിലെ ഹോളി ഇന്നസെന്റ് ദേവാലയത്തില്‍ പതിവു പോലെ കുഞ്ഞുങ്ങളുടെ അവധിക്കാലത്ത് നടത്തിവരാറുള്ള ഒവിബിഎസ് വ്യാഴം, വെള്ളി, ശനി, ഞായര്‍ തീയതികളില്‍ നടത്തുന്നു. സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് തങ്കന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വികാരി ഫാ. മാത്യു പാലത്തിങ്കല്‍ ചിന്താവിഷയം അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ കണ്‍വീനേഴ്സ് ആയി ജോളി തോമസ്, മനോജ് കുര്യന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും. |