റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഈമാസം 28 മുതല്‍ 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും അഭിഷിക്ത വചന പ്രോഘോഷകനുമായ ഫാ. ജോര്‍ജ്ജ് പനക്കലും റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ടും ധ്യാന ശുശ്രൂഷകനായ ഫാ. പോള്‍ പള്ളിച്ചന്‍കുടിയിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക. 28ന് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം നാലു മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. താമസിച്ചുള്ള ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് 27ന് വൈകുന്നേരം മുതല്‍ താമസം ഒരുക്കുന്നതാണ്. ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുക. ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലിങ്കിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ ഉറപ്പാക്കാം. ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവര്‍ക്കായി താമസസൗകര്യം റാംസ്ഗേറ്റ് ഡിവൈന്‍ സെന്ററില്‍ ഒരുക്കുന്നതാണ്. എല്ലാ വിശ്വാസികളേയും ധ്യാന ശുശ്രൂഷയിലേക്ക് ഫാ.ജോസഫ് എടാട്ട്, ഫാ. പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ ക്ഷണിക്കുന്നു. Registration : https://www.divineuk.org/residential-retreats For Contact : +447474787890, Email: office@divineuk.org, Website:www.divineuk.org സ്ഥലത്തിന്റെ വിലാസം Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA