|
ജോസ് കെ. മാണി നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നു ചോദിച്ച അദ്ദേഹം തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം ) എവിടെയാണോ ഭരണം അവിടെ ആയിരിക്കുമെന്നും ജോസ് കെ. മാണി അവകാശപ്പെട്ടു.
ആശുപത്രിയില്‍ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകുമോ എന്നതില്‍ അനിശ്ചിതാവസ്ഥ നീങ്ങി. |