Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.1527 INR  1 EURO=107.1811 INR
ukmalayalampathram.com
Thu 05th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രവി പിള്ള അക്കാദമിക് എക്സലന്‍സ് സ്‌കോളര്‍ഷിപ്പ്: 50 വര്‍ഷത്തേക്ക് 525 കോടി രൂപ
reporter

തിരുവനന്തപുരം: രവി പിള്ള ഫൗണ്ടേഷന്‍ 50 വര്‍ഷത്തേക്ക് 525 കോടി രൂപ നീക്കിവെച്ച് 'ഡോ. രവി പിള്ള അക്കാദമിക് എക്സലന്‍സ് സ്‌കോളര്‍ഷിപ്പ്' പദ്ധതി പ്രഖ്യാപിച്ചു. 2026 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഫെബ്രുവരി 11ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ഈ വര്‍ഷം 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്.

സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോളജ് തലത്തിലെ മിടുക്കരായ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി. ''വിദ്യാര്‍ഥികളുടെ ഭാവി ഭദ്രമാകുമ്പോള്‍ രാജ്യത്തിന്റെ ഭാവിയും ഭദ്രമാകും. മാതാപിതാക്കളെ ബഹുമാനിച്ച് വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഉന്നതിക്ക് വഴിവയ്ക്കും'' എന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള പറഞ്ഞു.

വിഭാഗങ്ങളിലെ സ്‌കോളര്‍ഷിപ്പ് വിതരണം:

- ഹയര്‍ സെക്കന്‍ഡറി: 1100 വിദ്യാര്‍ഥികള്‍ക്ക് ?50,000 വീതം

- ബിരുദം: 200 വിദ്യാര്‍ഥികള്‍ക്ക് ?1,00,000 വീതം

- ബിരുദാനന്തര ബിരുദം: 200 വിദ്യാര്‍ഥികള്‍ക്ക് ?1,25,000 വീതം

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍, ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ബിരുദ വിഭാഗത്തില്‍, രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് (റെഗുലര്‍ മോഡ്) അപേക്ഷിക്കാം.

രക്ഷിതാക്കളെ നഷ്ടപ്പെട്ടവര്‍, രോഗബാധിതരായ രക്ഷിതാക്കളുള്ളവര്‍, കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് പ്രത്യേക ഗ്രേസ് മാര്‍ക്ക് ലഭിക്കും. 20% സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസി മലയാളികളുടെ മക്കള്‍ക്കും 5% ഭിന്നശേഷിക്കാര്‍ക്കുമായി മാറ്റിവെച്ചിട്ടുണ്ട്. വാര്‍ഷിക വരുമാനം ?2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ പഠന മികവുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നു. പതിനായിരക്കണക്കിന് അപേക്ഷകളില്‍ നിന്ന് പ്രത്യേക കമ്മിറ്റിയാണ് 1501 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്

 
Other News in this category

 
 




 
Close Window