Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=106.5417 INR
ukmalayalampathram.com
Fri 06th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: ഡി കെ മുരളിക്ക് ഹിയറിങ്
reporter

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് നല്‍കിയ പരാതിയില്‍ ഡി കെ മുരളിയെ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി ഹിയറിങ് നടത്താന്‍ തീരുമാനിച്ചു. ഫെബ്രുവരി 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിര്‍ദ്ദേശം.

മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രാഹുലിന്റെ കേസുകള്‍ ഉയര്‍ത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കണമെന്നതാണ് മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്തിനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

മുരളിക്ക് പിന്നാലെ രാഹുലിനെയും കേട്ടശേഷമായിരിക്കും കമ്മിറ്റിയുടെ തീരുമാനം. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളന കാലത്ത് അന്തിമ തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന.

രാഹുലിനെ പുറത്താക്കിയെങ്കിലും അയോഗ്യനാക്കുന്നതിന് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന നിലപാടാണ് വ്യക്തമാക്കുന്നത്

 
Other News in this category

 
 




 
Close Window