|
ഇനി വരുന്ന ഒരു തലമുറയ്ക്കു നേരെയാണ് ഈ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്ന് ദേവനന്ദ പറയുന്നു. കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷം ഉണ്ടെന്നും ദേവനന്ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതും വായിക്കുക: 'അങ്ങനെ, അര്‍ഹനായ ഒരു ബാലതാരമില്ലെന്ന് വിധികര്‍ത്താക്കള്‍ തീരുമാനിച്ചു'; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍' ജൂറിയെ ഓര്‍മിപ്പിച്ച് ആനന്ദ് മന്മഥന്‍
''നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറയ്ക്ക് നേരെയാണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്.
സ്താനാര്‍ത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്‌സും, അജയന്റെ രണ്ടാം മോഷണവും അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ. |