Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8088 INR  1 EURO=103.2951 INR
ukmalayalampathram.com
Fri 14th Nov 2025
 
 
സിനിമ
  Add your Comment comment
ഷാഹി കബീറിന്റെ സിനിമയില്‍ വീണ്ടും നായകനായി കുഞ്ചാക്കോ ബോബന്‍: നായിക ലിജോ മോള്‍ ജോസ്
Text By: UK Malayalam Pathram
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് തുടക്കം. ശ്രദ്ധേയ എഡിറ്റര്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവരുടെ ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.
കുഞ്ചാക്കോ ബോബനും ലിജോമോള്‍ക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, സിബി തോമസ്, സാബുമോന്‍, അരുണ്‍ ചെറുകാവില്‍, വിനീത് തട്ടില്‍, ഉണ്ണി ലാലു, നിതിന്‍ ജോര്‍ജ്, കിരണ്‍ പീതാംബരന്‍, ജോളി ചിറയത്ത്, തങ്കം മോഹന്‍, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രമുഖ നിര്‍മ്മാതാക്കളായ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവിസ് സേവ്യര്‍, റാം മിര്‍ചന്ദാനി, രാജേഷ് മേനോന്‍ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്റോത്ര എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.
സംവിധാനം: കിരണ്‍ ദാസ്, രചന: ഷാഹി കബീര്‍, ഛായാഗ്രഹണം: അര്‍ജുന്‍ സേതു, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്‍, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്‌സ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
 
Other News in this category

 
 




 
Close Window