|
നടന്‍ അജിത് കുമാറും ഭാര്യ ശാലിനിയും മകന്‍ ആദ്വിക് കുമാറും പാലക്കാടുള്ള നടന്റെ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് താരകുടുംബം ദര്‍ശനം നടത്തിയത്.
ആദ്യ ഫോട്ടോയില്‍, ക്ഷേത്രത്തിനുള്ളില്‍ ശാലിനിയും അജിത്തും നെറ്റിയില്‍ കുറിതൊടുന്നത് കാണാം. അവരുടെ മകന്‍ തിരിഞ്ഞു ക്യാമറയിലേക്ക് നോക്കുന്നുണ്ട്. അജിത്ത് ഒരു വെള്ളമുണ്ട് ധരിച്ച് ഒരു വെളുത്ത മേല്മുണ്ടും ചുറ്റിയതായി കാണാം. അദ്ദേഹത്തിന്റെ മകനും അതായിരുന്നു വേഷം.
മറ്റൊരു ചിത്രത്തില്‍ മൂവരും ഒരുമിച്ച് പുഞ്ചിരിക്കുന്നത് കാണാം. അവസാന ഫോട്ടോയില്‍ ക്ഷേത്ര പരിസരത്തിന് പുറത്ത് ഒരു ചിത്രത്തിനായി ശാലിനിയും അജിത്തും ആദ്വിക്കും ഒരുമിച്ച് നില്‍ക്കുന്നുണ്ട്. ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അജിത്തിന്റെ നെഞ്ചില്‍ പതിഞ്ഞ ദേവിയുടെ ടാറ്റൂ ആയിരുന്നു. |