Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിന്റെ ആദ്യ ടീസര്‍ എത്തി
Text By: UK Malayalam Pathram
മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ചിത്രം വലിയ ദുരൂഹതകള്‍ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും.അവതാരങ്ങള്‍ പിറവിയെടുക്കുന്ന ദിവസം ലോകത്തില്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകുമെന്ന് ജാഫര്‍ ഇടുക്കി പറയുമ്പോള്‍ എന്താണ് അതിനു പിന്നില്‍ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു.
Watch Video: -

ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ഡര്‍ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നല്‍കിയിരിക്കുന്നത്. ജാഫറിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്നതായി തക്കും ഈ കഥാപാത്രം. അല്‍പ്പം ഹ്യൂമര്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ അജു വര്‍ഗീസും ഇത്തിരി ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window