|
സല്‍മാന്‍ ഖാനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ(1997)നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പട്ടികയാണിത്.
ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിരീക്ഷണം, സഞ്ചാര നിയന്ത്രണങ്ങള്‍, നിയമനടപടി എന്നിവ നേരിടേണ്ടി വരും.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരോടൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ സിനിമയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു. |