Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
സിനിമ
  Add your Comment comment
മദ്യപാനം ഉപേക്ഷിച്ചു;എല്ലാവരുമായുമുള്ള ബന്ധം മെച്ചപ്പെട്ടു: തുറന്നു പറച്ചിലുമായി ബോളിവുഡ് താരം ബോബി ഡിയോള്‍
Text By: UK Malayalam Pathram
മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും ആ തീരുമാനം തന്റെ ജീവിതത്തെ നല്ല രീതിയില്‍ മാറ്റിമറിച്ചുവെന്നും ബോളിവുഡ് താരം ബോബി ഡിയോള്‍.
''അതേ, ഞാന്‍ മദ്യപിച്ചിട്ടുണ്ട്. എല്ലാവരും ജനിതകമായി വ്യത്യസ്തരാണ്. ലഹരി എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ചില ആളുകളില്‍ ഇത്തരം കാര്യങ്ങളില്‍ അടിമപ്പെടുത്തുന്ന ജീനുകളുണ്ട്,'' അദ്ദേഹം പറഞ്ഞു.
''ഈ മാറ്റം തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഇത്തരം അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. ആ നിര്‍ദേശം നിങ്ങളുടെ ഉള്ളില്‍ നിന്ന് വരണം. മദ്യപാനം നിറുത്തിയതിന് ശേഷം ഞാന്‍ നല്ലൊരു വ്യക്തിയായെന്ന് ഞാന്‍ കരുതുന്നു. എനിക്കറിയാവുന്ന എല്ലാവരുമായുമുള്ള എന്റെ ബന്ധം നൂറിരട്ടി മെച്ചപ്പെട്ടതായി ഞാന്‍ കരുതുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window