|
ലണ്ടനില്‍ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴെടുത്ത ഫോട്ടോയാണ് മനോജ് ഷെയര്‍ ചെയ്തിരിക്കുന്നത്. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും മനോജ് ഫോട്ടോകള്‍ക്കൊപ്പം കുറിച്ചു.
'ലണ്ടന്‍ പഴയ ലണ്ടന്‍ അല്ലായിരിക്കാം..,പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനില്‍ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോള്‍..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി', എന്നായിരുന്നു മനോജ് കെ ജയന്റെ വാക്കുകള്‍. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ഈ ബിലാലിനെ നമ്മുക്ക് വേണം. എന്നും നിത്യഹരിത ബിലാല്‍ ആയി. ഒരുപാട് സന്തോഷം', എന്നൊക്കെയാണ് കമന്റുകള്‍.
'പേട്രിയറ്റ്' എന്ന സിനിമയുടെ ഭാ?ഗമായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. |