Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8088 INR  1 EURO=103.2951 INR
ukmalayalampathram.com
Fri 14th Nov 2025
 
 
സിനിമ
  Add your Comment comment
ത്രില്ലര്‍ ചിത്രം ''അറിവാന്‍''-ന്റെ ഔദ്യോഗിക ട്രെയിലര്‍ റിലീസായി
Text By: UK Malayalam Pathram
ആകാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി എത്തുന്ന തമിഴ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ''അറിവാന്‍''-ന്റെ ഔദ്യോഗിക ട്രെയിലര്‍ റിലീസായി. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാണ് ട്രെയിലര്‍.
പ്രമുഖ താരങ്ങളായ അനന്ത് നാഗ്, ജനനി, റോഷ്‌നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോയ്‌സ് രാജന്‍, ബിര്‍ള ബോസ്, ഗൗരി ശങ്കര്‍, ശരത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എംഡി ഫിലിംസിന്റെ ബാനറില്‍ ദുവാരി മഹാദേവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യശ്വന്ത് ബാലാജി ഛായാഗ്രഹണം നിര്‍വ്വഹിക്കുമ്പോള്‍, കൃഷ്ണ പ്രസാദ് കോ പ്രൊഡ്യൂസറാകുന്നു. സത്യ മൂര്‍ത്തിയാണ് എഡിറ്റര്‍. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഇറയാണ്. സ്റ്റണ്ട് കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് മനോയാണ്.
ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പേരുകേട്ട സത്യസന്ധനും എന്നാല്‍ കോപാകുലനുമായ സൂര്യ എന്ന പോലീസ് ഓഫീസറുടെ കഥയാണ് ''അറിവാന്‍'' പറയുന്നത്. ഒരു വിവാദ കേസിന് ശേഷം നെയ്വേലി സ്റ്റേഷനില്‍ ചാര്‍ജ്ജ് എടുക്കുന്ന സൂര്യയുടെ മുന്നിലേക്ക് വിനിഷ എന്ന സ്ത്രീ ഉള്‍പ്പെട്ട ഒരു ഞെട്ടിപ്പിക്കുന്ന കൊലപാതകം എത്തുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെ, സ്‌നേഹവും നീതിയും സംരക്ഷിക്കാന്‍ വേണ്ടി സത്യത്തിനും വഞ്ചനയ്ക്കും ഇടയില്‍ സഞ്ചരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് അരുണ്‍ പ്രസാദ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

നവംബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും. എ സി എം സിനിമാസ്, പവിത്ര ഫിലിംസ് എന്നിവരാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പി ആര്‍ ഒ പ്രവര്‍ത്തനങ്ങള്‍ എ എസ് ദിനേശ്, ഐശ്വര്യ രാജ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മികച്ച ത്രില്ലര്‍ അനുഭവമായിരിക്കും ''അറിവാന്‍'' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
 
Other News in this category

 
 




 
Close Window