Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രകാശനം ചെയ്തു
Text By: UK Malayalam Pathram
ഏപ്രില്‍ 10ന് റിലീസ് ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രകാശനം ചെയ്തു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൗദി അറേബ്യയില്‍ ഏപ്രില്‍ രണ്ടിന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ട്രെയ്ലര്‍ പ്രകാശനം നടന്നത്. സൗദി അറേബ്യയില്‍ ഇത്തരമൊരു സിനിമാ ചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്.
Watch Trailer: -
സംവിധായകന്‍ ഡിജോ ജോസ് ആന്റണി, നായകന്‍ ടൊവിനോ തോമസ്, നായിക കയാദു ലോഹര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വലിയ ജനപങ്കാളിത്തം കൂടിയുണ്ടായിരുന്നു ഇവിടെ. ഈ ചിത്രത്തോടുള്ള പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേക്ഷകസമൂഹം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കാരണമായത്.
വേള്‍ഡ് വൈഡ് ഫിലിംസ് & സീക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഫല്‍ ആന്‍ഡ് ബ്രിജേഷ്, CCC ബ്രദേഴ്സ് എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 1957, 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാര്‍ഷിക ഗ്രാമത്തിന്റെ കഥയാണ് വലിയ മുതല്‍മുടക്കില്‍, വിശാലമായ ക്യാന്‍വാസ്സിലും വലിയ താരനിരയുടെ അകമ്പടിയോടെയുമവതരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window