Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
സിനിമ
  20-07-2025
സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി
പുസ്തകങ്ങളിലൂടെ പറഞ്ഞുകേട്ട കഥകളിലൂടെ മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും.
യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് 'ഒടിയങ്ക'ത്തിന്റ കഥ തുടങ്ങുന്നത്.പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം' പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
Watch Video: -


ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെയാണ്
Full Story
  19-07-2025
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ റിലീസായി
തുടക്കത്തില്‍ ഫഹദ് ഫാസില്‍ റഫറന്‍സുമായി എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു എന്റര്‍ടെയ്‌നര്‍ പടമാകും ഇതെന്ന ഉറപ്പും ടീസര്‍ നല്‍കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു.
Watch Video: -


വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാട്
Full Story
  18-07-2025
സുമതി വളവ്: ഈ സിനിമയിലെ ആഘോഷ ഗാനം റിലീസായി
കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്‍, ദീപക് ബ്ലൂ, നിഖില്‍ മേനോന്‍, ഭദ്രാ റെജിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാന്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യന്‍ സെന്‍സേഷണല്‍ സിംഗര്‍ ദീപക് ബ്ലൂവും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകന്‍ മധു ബാലകൃഷ്ണനും ഈ ആഘോഷ ഗാനത്തില്‍ ഒരുമിക്കുന്നു.
Watch Video: -


മലയാളത്തനിമ ചോര്‍ന്നു പോകാതെ മറ്റു ഭാഷകളുടെ ഗാനങ്ങളോടൊപ്പം
Full Story
  14-07-2025
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം: ഈ രംഗത്തിന്റെ വീഡിയോ കണ്ട് കേസെടുത്തു
പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടിലുള്ള 'വേട്ടുവം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാസ്റ്ററായ എസ് എം രാജുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുവെച്ചായിരുന്നു ചിത്രീകരണം.
Watch Video: -


അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തില്‍ വന്ന എസ്യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരുതവണ മലക്കംമറിഞ്ഞ് കുത്തി വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍
Full Story
  13-07-2025
ജാനകി. വി എന്നു പേരുമാറ്റി: ജൂലൈ 17ന് ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലെത്തും; റിലീസാകുന്നത് നാലു ഭാഷകളില്‍
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ചു സംവിധാനം ചെയ്ത ''ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'' എന്ന ചിത്രം ജൂലൈ17 നു ആഗോള റിലീസ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം, കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മ്മിക്കുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് ''ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'' എത്തുന്നത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം സുരേഷ് ഗോപിയുടെ
Full Story
  11-07-2025
പുതിയ സൂപ്പര്‍മാന്‍ റിലീസായി: 225 മില്ല്യണ്‍ ഡോളര്‍ മുടക്കി തയാറാക്കിയ ചിത്രത്തില്‍ നായകന്‍ ഡേവിഡ് കോറെന്‍സ്വെറ്റ്
ജയിംസ് ഗണ്ണിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സൂപ്പര്‍മാന്‍ തിയറ്ററുകളിലെത്തി. സാക്ക് നൈഡറിന്റെ സംവിധാനത്തില്‍ വളരെ ഡാര്‍ക്ക് ആയ സ്വഭാവത്തിലെത്തിയ ഹെന്റി കാവില്‍ ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി പഴയ സൂപ്പര്‍മാന്‍ ആനിമേറ്റഡ് സീരീസും ഒട്ടനവധി ജനപ്രിയ കോമിക്ക് ബുക്കുകളുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തില്‍ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഡേവിഡ് കോറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ വേഷത്തിലെത്തുന്നത്. സൂപ്പര്‍മാന്റെ വേഷം കൈകാര്യം ചെയ്യുന്ന പത്താമത്തെ നടനാണ് ഡേവിഡ് കോറന്‍സ്വെറ്റ്. ഇതിനുമുന്‍പ് സൂപ്പര്‍മാനായി സ്‌ക്രീനിലെത്തിയത് ഹെന്റി കാവില്‍ ആയിരുന്നു.

225 മില്ല്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രത്തില്‍ ഡേവിഡ്
Full Story
  10-07-2025
റൊമാന്റിക് കോമഡി ത്രില്ലര്‍ സിനിമ 'മേനേ പ്യാര്‍ കിയ' ഓണത്തിന് പ്രദര്‍ശനത്തിനെത്തും
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മേനേ പ്യാര്‍ കിയ' ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി,മിദൂട്ടി,അര്‍ജ്യോ, ജഗദീഷ്ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'മുറ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. 'സ്റ്റാര്‍' എന്ന തമിഴ് ചിത്രത്തിലെ നായികയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെ ഏറേ ശ്രദ്ധേയയുമായ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്‌സര്‍ ദീന,ജീവിന്‍
Full Story
  09-07-2025
മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു; ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി

മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ അരൂക്കുറ്റിയും ട്രഷററായി സജിന്‍ ലാലും തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ആലുങ്കല്‍, പികെ ബാബുരാജ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എന്‍ എം ബാദുഷ, ഉത്പല്‍ വി നായനാര്‍, സോണി സായ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഷിബു ചക്രവര്‍ത്തി, എം പത്മകുമാര്‍, മധുപാല്‍, ലാല്‍ ജോസ്, ജോസ് തോമസ്, സുന്ദര്‍ദാസ്, വേണു ബി നായര്‍, ബാബു പള്ളാശ്ശേരി, ഷാജി പട്ടിക്കര, എല്‍ ഭൂമിനാഥന്‍, അപര്‍ണ്ണ രാജീവ്, ജിസ്സണ്‍ പോള്‍, എ എസ് ദിനേശ്, അഞ്ജു അഷ്‌റഫ്, തുടങ്ങിയവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. എറണാകുളം ''മാക്ട'' ജോണ്‍ പോള്‍ ഹാളില്‍ വെച്ച് റിട്ടേണിംഗ്

Full Story
[29][30][31][32][33]
 
-->




 
Close Window