സഖാവ് പി.കൃഷ്ണപിള്ളയുടെ പോരാട്ടത്തിന്റെ കഥ: നായകനായി സമുദ്രക്കനി: ട്രെയിലര്‍ റിലീസായി
Text By: UK Malayalam Pathram
'വീരവണക്കം' എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തില്‍ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥയാണു പറയുന്നത്.
Watch Video: -
വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഭരത്,സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്,ആദര്‍ശ്,ഭീമന്‍ രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം - ടി.കവിയരശ്,സിനു സിദ്ധാര്‍ത്ഥ്,എഡിറ്റിംഗ് -ബി അജിത് കുമാര്‍, അപ്പു ഭട്ടതിരി.