|
സമൂഹമാധ്യമത്തിലൂടെ ഷാരുഖ് ഖാന്‍ തന്റെ ആരാധകന് നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമാണ് എക്സില്‍ ആസ്‌ക് എസ്ആര്‍കെ എന്ന പേരില്‍ നടന്‍ ആരാധകരുമായി ഒരു സംവാദം നടത്തിയത്. പുറത്ത് നല്ല മഴയാണെന്നും അതിനാല്‍ അടുത്ത അര മണിക്കൂര്‍ നിങ്ങളുമായി സംസാരിക്കാം എന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് നടന്‍ സംവാദം തുടങ്ങിയത്.
'നിങ്ങള്‍ക്കിപ്പോള്‍ പ്രായമായി, മറ്റ് അഭിനേതാക്കള്‍ക്ക് മുന്നോട്ട് വരുന്നതിനായി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചൂടെ' എന്നാണ് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്. ഇതിനു മറുപടിയായി' സഹോദരന്റെ ബാലിശമായ ചോദ്യങ്ങള്‍ അവസാനിച്ചാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് ചോദിക്കാം. അതുവരെ നിങ്ങള്‍ താത്ക്കാലികമായി വിരമിക്കൂ' എന്നാണ് ഷാരുഖ് പറഞ്ഞത്. നിമിഷ നേരംകൊണ്ടാണ് കിംഗ് ഖാന്റെ മറുപടി മറ്റ് ആരാധകര്‍ ഏറ്റെടുത്തത്. |