Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കൊച്ചിയില്‍ എത്തിയിട്ടുണ്ട് ; പ്രിയദര്‍ശനാണ് ഫോട്ടോ പുറത്തു വിട്ടത്
Text By: UK Malayalam Pathram
പനമ്പിള്ളി നഗറിലെ ഒരു ചായക്കടയ്ക്ക് മുമ്പില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേര്‍ന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധാകന്‍ പ്രിയദര്‍ശനാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. കെവിഎന്‍ പ്രൊഡക്ഷന്‍സ്, തേസ്പിയന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'ഹയ്‌വാന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോളിവുഡില്‍ ഒട്ടേറെ ഫണ്‍ എന്റര്‍ടെയ്‌നറുകള്‍ ഒരുക്കിയ പ്രിയദര്‍ശന്റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ന്‍ ത്രില്ലര്‍ എന്നാണ് സൂചന.
ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിക്കുന്നത്. 'തഷാന്‍' ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹയ്‌വാന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍, ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍, എം.എസ്. അയ്യപ്പന്‍ നായരാണ് എഡിറ്റര്‍, അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
 
Other News in this category

 
 




 
Close Window