|
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ആശകള്‍ ആയിരത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാര്‍ക്കില്‍ നടന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലമാണ് ആശകള്‍ ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം എന്നിവര്‍ക്ക് പുറമെ ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദന്‍, ഷിന്‍ഷാ തുടങ്ങി നിരവധി യുവതാരങ്ങളും അണിനിരക്കുന്നു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍,കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍.
മലയാളം, തമിഴ് സിനിമാ മേഖലയില്‍ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മ്മാണത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കില്ലര്‍, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍, ജയസൂര്യ നായകനാകുന്ന കത്തനാര്‍, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ വരില്‍ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങള്‍. |