Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
സിനിമ
  23-06-2024
ഒടുവി്ല്‍ സൊനാക്ഷിയും സഹീറും ഒന്നായി

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെയും നടന്‍ സഹീര്‍ ഇഖ്ബാലിന്റെയും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളായിരുന്നു കുറച്ച് ദിവസങ്ങളായി ബോളിവുഡില്‍ നിറഞ്ഞ് നിന്നിരുന്നത്. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഞായറാഴ്ച, സോനാക്ഷിയും സഹീറും വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ ആഘോഷങ്ങള്‍ നടന്നു. വിവാഹ ചിത്രങ്ങള്‍ സോനാക്ഷിയും സഹീറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'എഴു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇരുവരും പരസ്പരം അടുത്തതെന്നും, ഇരു കുടുംബങ്ങളുടെയും ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഒന്നിച്ചുവെന്നും' പോസ്റ്റില്‍ താരം കുറിച്ചു. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

Full Story
  23-06-2024
നമിതയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും വിശേഷങ്ങളും നമിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. നമിത പോസ്റ്റു ചെയ്ത പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വളരെ മിനിമലായിലുള്ള സ്‌റ്റൈലിങ്ങാണ് നമിത കൂടുതല്‍ തിരഞ്ഞെടുക്കാറുണ്ട്. ഡെനിമിനും ടോപ്പിനുമൊപ്പം മിനിമല്‍ ആക്‌സസറീസ് സ്‌റ്റൈല്‍ ചെയ്യുന്നത് നമിതയ്ക്ക് എപ്പോഴും ഒരു എലഗന്റ് ലുക്ക് നല്‍കാറുണ്ട്. ഇത്തവണ എത്‌നിക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് സാരി അണിഞ്ഞുള്ള ലുക്കിലാണ് നമിത എത്തിയത്.

2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്ക്' എന്ന

Full Story
  22-06-2024
റീനുവിന് കാര്‍ത്തികയുടെ ആശംസ

യുവനടിമാരില്‍ ശ്രദ്ധേയയായ മമിത ബൈജുവിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തില്‍ മമിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി അഖില ഭാര്‍ഗവന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രേമലു എന്ന ചിത്രത്തില്‍ മമിത അവതരിപ്പിച്ച റീനുവിന്റെ കൂട്ടുകാരി കാര്‍ത്തികയായി സ്‌ക്രീനിലെത്തിയത് അഖില ഭാര്‍ഗവന്‍ ആയിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെയും ഇഷ്ടം കവര്‍ന്നിരുന്നു. 'നീ ഒരുപാടൊരുപാട് സ്‌പെഷലാണ്. നമ്മുടെ ഗുഡ് മൊമന്റ്‌സുകളിലേക്ക് ഒരു എത്തിനോട്ടം, പശ്ചാത്തലത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകള്‍,' എന്നാണ് അഖില കുറിച്ചത്. പ്രേമലു ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രേമലുവില്‍

Full Story
  22-06-2024
മോന്‍ പോകുവാണോ വീട്ടില്‍ വന്നാല്‍ താറാവ് കറി തരാം

പ്രായഭേദമന്യേ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലും ആരാധകരും തമ്മിലുള്ള കുശലാന്വേഷണങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്ന മോഹന്‍ലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ ഇവര്‍ താരത്തെ കാണാനായി ലൊക്കേഷനില്‍ എത്തിയതായിരുന്നു. ഈ അമ്മയെ ചേര്‍ത്തു പിടിച്ച് നടന്നു വരുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് വൈറലാകുകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാന്‍ ധൃതി ആയോ എന്നാണ്

Full Story
  21-06-2024
നയന്‍താരയുടെ കുടുംബചിത്രത്തിന് കമന്റുമായി ആരാധകര്‍

നയന്‍താരയുടേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാനും പുതിയ ഫോട്ടോകള്‍ കാണാനും ആരാധകര്‍ക്കേറെയിഷ്ടമാണ്. തങ്ങളുടെ അതിമനോഹരമായ മറ്റൊരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അവിനാഷ് ഗോവരിക്കര്‍ ആണ് താരദമ്പതികളെയും മക്കളേയും ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ നിറ ചിരിയോടെയാണ് നയനേയും വിക്കിയേയും കാണാനാവുക. പോസ്റ്റ് പാക്ക്അപ്പ് ഷൂട്ടാണ് നയനും വിക്കിയും പങ്കുവച്ചത്. 'ചിത്രം പകര്‍ത്തിയത് അവിനാഷ് ഗോവരിക്കര്‍, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം' എന്നാണ് ചിത്രം പങ്കുവച്ച് നയന്‍താര കുറിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ചാണ് വിക്കിയും നയനും

Full Story
  21-06-2024
തെന്നിന്ത്യക്കാരെ പരിഹസിക്കുന്നവരെ രുക്ഷമായി വിമര്‍ശിച്ച് ശ്രുതി ഹാസന്‍

തെന്നിന്ത്യക്കാരെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിതിങ് സെഷനില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് താരം രൂക്ഷവിമര്‍ശനം നടത്തിയത്. തമിഴ് ആക്സന്റില്‍ എന്തെങ്കിലും സംസാരിക്കാമോ എന്നാണ് ശ്രുതി ഹാസനോട് ആരാധകന്‍ ചോദിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി താരം എത്തി. 'ഇത് ചെറിയ വംശീയതയാണ്. ഇത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നതും ശരിയല്ല.

ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കരുതരുത്.'- ശ്രുതി ഹാസന്‍ പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് തെലുങ്ക് താരം റാം ചരണിനോടുള്ള ഷാരുഖ് ഖാന്റെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആകാശ് അംബാനിയുടേയും രാധിക

Full Story
  18-06-2024
ഇരുട്ടില്‍ കണ്ട ആ ചുവന്ന കണ്ണുകള്‍ കണ്ണുകള്‍ ആരുടെത് ?

മലയാളികളുടെ സ്വന്തം ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. അഭിനയ രംഗത്തെ തന്റെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചല്‍ എന്ന് ടീസറിലൂടെ തന്നെ ഹണി റോസ് തെളിയിക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍,

Full Story
  18-06-2024
വീണ്ടും പ്രണയ നായകനായി ഷെയിന്‍ നിഗം; 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി

സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന, ഷെയിന്‍ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി. 'ലിറ്റില്‍ ഹാര്‍ട്‌സ്' ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്‍'. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെയിനിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' രചന നിര്‍വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍

Full Story
[48][49][50][51][52]
 
-->




 
Close Window