Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
തെന്നിന്ത്യക്കാരെ പരിഹസിക്കുന്നവരെ രുക്ഷമായി വിമര്‍ശിച്ച് ശ്രുതി ഹാസന്‍
reporter

തെന്നിന്ത്യക്കാരെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിതിങ് സെഷനില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് താരം രൂക്ഷവിമര്‍ശനം നടത്തിയത്. തമിഴ് ആക്സന്റില്‍ എന്തെങ്കിലും സംസാരിക്കാമോ എന്നാണ് ശ്രുതി ഹാസനോട് ആരാധകന്‍ ചോദിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി താരം എത്തി. 'ഇത് ചെറിയ വംശീയതയാണ്. ഇത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നതും ശരിയല്ല.

ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കരുതരുത്.'- ശ്രുതി ഹാസന്‍ പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് തെലുങ്ക് താരം റാം ചരണിനോടുള്ള ഷാരുഖ് ഖാന്റെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആകാശ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. രാം ചരണിനെ വേദിയിലേക്ക് സ്വീകരിക്കുന്നതിനിടെ ഷാരുഖ് ഖാന്‍ ഇഡലി വട എന്നു പറയുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

 
Other News in this category

 
 




 
Close Window