|
|
|
|
|
| ഈ നാല് വിസ്മയങ്ങള്‍ ഒന്നിക്കുമ്പോള്‍..; ഉള്ളൊഴുക്കിന് പ്രതീക്ഷ കൂടുതലാണ് |
വളരെയധികം പ്രതീക്ഷയും, ആകാംഷയും നിറഞ്ഞ കാത്തിരിപ്പാണ് ഈ ജൂണിനുള്ളത്.. ഒരുപിടി മികച്ച സിനിമകള്‍ എത്തുന്നു.. അതില്‍ പ്രധാനമായും ഉള്ളൊഴുക്ക് എന്ന സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണങ്ങള്‍ 4 ആണ്..!
ഉര്‍വശി!
മലയാള സിനിമയില്‍ എടുത്തു പറയേണ്ട അഭിനയപ്രതിഭകളില്‍ ഒരാളാണ് ഉര്‍വശി. ഏകദേശം എന്‍പത് കാലഘട്ടം മുതല്‍ മലയാളി പ്രേക്ഷകര്‍ കണ്ടു തുടങ്ങിയ വിസ്മയം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആരാധനയും സ്‌നേഹവും ഏറ്റു വാങ്ങിയ നടി. മികച്ച നടിക്കുള്ള 5 സംസ്ഥാന പുരസ്‌കാരവും, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ ഉര്‍വശി, |
|
Full Story
|
|
|
|
|
|
|
| ദേവദൂതന്‍ വീണ്ടുമെത്തുന്നു, കാലത്തിനൊപ്പം സഞ്ചരിക്കാന്‍ |
ഇന്നും ഏറെ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. പുറത്തിറങ്ങിയിട്ട് 24 വര്‍ഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും ഇന്നും മലയാളി മറന്നിട്ടില്ല. സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം തിയറ്ററില്‍ വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. റീ റിലീസിന് മുന്നോടിയായി കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റസ് ദേവദൂതന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. പറന്നുയരുന്ന പ്രാവിനെ നോക്കി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ |
|
Full Story
|
|
|
|
|
|
|
| പ്രതിഫലത്തില്‍ നയന്‍താരയെ പിന്നിലാക്കി ഈ താരം |
നയന്‍താരയെ പിന്നിലാക്കി തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ നായികയായി രശ്മിക മന്ദാന. ഏറ്റവും പുതിയ ചിത്രമായ സിക്കിന്ദറിനായി നടി വാങ്ങുന്നത് 13 കോടിയാണ്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. നാല് കോടിയായിരുന്നു രണ്‍ബീര്‍ കപൂര്‍- സന്ദീപ് റെഡ്ഡി ചിത്രമായ അനിമലിനായി നടി വാങ്ങിയത്. ചിത്രത്തിലെ രണ്‍ബീര്‍ കപൂറിന്റെ നായികയായിട്ടാണ് രശ്മിക എത്തിയത്. ചിത്രത്തിലെ നടിയുടെ ഗീതാഞ്ജലി എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സല്‍മാന്‍ ഖാനെ കേന്ദ്രകഥാപാത്രമാക്കി എ. ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കിന്ദര്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2025 |
|
Full Story
|
|
|
|
|
|
|
| ടോവിനോ ചിത്രം അവറാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി |
ജിനു എബ്രഹാം ഇന്നൊവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്‍പ അലക്‌സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ |
|
Full Story
|
|
|
|
|
|
|
| തനിക്ക് അനുകരിക്കാന്‍ താത്പര്യം മമ്മൂട്ടിയെ എന്ന് വിജയ് സേതുപതി |
വിജയ് സേതുപതി തന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാരാജ'യിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മഹാരാജ പ്രമോഷനിടെ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്ന സേതുപതിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഗോള്‍ഡ് എഫ്എമ്മില്‍ സംസാരിക്കുകയായിരുന്നു താരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' താന്‍ സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രമാണെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ അധികം ഇഷ്ടപ്പെട്ടെന്നും വിജയ് സേതുപതി പറഞ്ഞു. 'കാതല്‍: ദി കോര്‍, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളും കണ്ടിട്ടുണ്ട്. നന്‍പകല്‍ അല്പം |
|
Full Story
|
|
|
|
|
|
|
| തിരുമ്പി വന്തിട്ടേന്ന് സൊല്ല്, പറയുന്നത് വിജയ് സേതുപതി |
വീണ്ടും നായക വേഷത്തില്‍ ഗംഭിര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിജയ് സേതുപതി. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണിത്. ഗംഭീര പ്രതികരണമാണ് ചിത്രം തിയേറ്ററില്‍ നേടുന്നത്. നിഥിലന്‍ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധാനം.' മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് ശേഷം ഏറെ പ്രതീക്ഷയിലായിരുന്നു സേതുപതി ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകയൊരുക്കുകയാണ് ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍.
വിജയ് സേതുപതിക്കൊപ്പം ഈ വര്‍ഷം കാര്യമായ ഹിറ്റുകളില്ലാതിരുന്ന |
|
Full Story
|
|
|
|
|
|
|
| ഇത് ശ്രീവിദ്യയല്ല, വീണ നായര്‍ |
മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് ഒരുകാലവും നികത്താന്‍ കഴിയാത്ത ഒരു വലിയ നഷ്ടമാണ് നടി ശ്രീവിദ്യയുടെ മരണം. വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങളെക്കാള്‍ നീറുന്ന അനുഭവങ്ങള്‍ റിയല്‍ ലൈഫില്‍ നേരിട്ട നടി ഇന്നും മലയാളികള്‍ക്കൊരു വിങ്ങലാണ്.. വികാരമാണ്. ആ ശ്രീവിദ്യയെ അനുകരിച്ച് വീണ നായര്‍ ചെയ്ത റീല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് ഒരുക്കിയ വീഡിയോയില്‍ വീണ നായരെ കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ!
ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, |
|
Full Story
|
|
|
|
|
|
|
| ഉര്‍വശിയോടും കുഞ്ഞാറ്റയോടും കുശലം പറഞ്ഞ് പാര്‍വതി |
മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയാണ് നടി ഉര്‍വശി. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 21ന് ആണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങള്‍. ഉള്ളൊഴുക്ക് പ്രമോഷനു ഉര്‍വശി എത്തിയത് മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയ്ക്ക് ഒപ്പമാണ്. പ്രമോഷനിടെ പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഉര്‍വശിയോടും കുഞ്ഞാറ്റയോടും കുശലം പങ്കിടുന്ന പാര്‍വതിയേയും വീഡിയോയില്‍ കാണാം. മൂവരും ഒരുമിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാം.
നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും |
|
Full Story
|
|
|
|
| |