നയന്‍താരയുടേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാനും പുതിയ ഫോട്ടോകള്‍ കാണാനും ആരാധകര്‍ക്കേറെയിഷ്ടമാണ്. തങ്ങളുടെ അതിമനോഹരമായ മറ്റൊരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അവിനാഷ് ഗോവരിക്കര്‍ ആണ് താരദമ്പതികളെയും മക്കളേയും ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ നിറ ചിരിയോടെയാണ് നയനേയും വിക്കിയേയും കാണാനാവുക. പോസ്റ്റ് പാക്ക്അപ്പ് ഷൂട്ടാണ് നയനും വിക്കിയും പങ്കുവച്ചത്. 'ചിത്രം പകര്‍ത്തിയത് അവിനാഷ് ഗോവരിക്കര്‍, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം' എന്നാണ് ചിത്രം പങ്കുവച്ച് നയന്‍താര കുറിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ചാണ് വിക്കിയും നയനും മക്കളുമെത്തിയിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. വിക്കിയുടെ മിനി വെര്‍ഷനാണ് ഉലകും ഉയിരുമെന്നാണ് ഭൂരിഭാഗം പേരുടേയും കമന്റ്. ഉലക് നയനെപ്പോലെയും ഉയിര് വിഘ്നേഷിനെപ്പോലെയുമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. വിക്കിയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ നയന്‍താര പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതേസമയം നിരവധി സിനിമകളാണ് നയന്‍താരയുടേതായി ലൈന്‍ അപ്പിലുള്ളത്. ടെസ്റ്റ്, മണ്ണങ്ങാട്ടി സിന്‍സ് 1960, ഡിയര്‍ സ്റ്റുഡന്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. എല്‍ഐസി (ലവ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്) എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ വിഘ്നേഷ് ശിവന്.