Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
സിനിമ
  Add your Comment comment
മോന്‍ പോകുവാണോ വീട്ടില്‍ വന്നാല്‍ താറാവ് കറി തരാം
reporter

പ്രായഭേദമന്യേ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലും ആരാധകരും തമ്മിലുള്ള കുശലാന്വേഷണങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്ന മോഹന്‍ലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ ഇവര്‍ താരത്തെ കാണാനായി ലൊക്കേഷനില്‍ എത്തിയതായിരുന്നു. ഈ അമ്മയെ ചേര്‍ത്തു പിടിച്ച് നടന്നു വരുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് വൈറലാകുകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാന്‍ ധൃതി ആയോ എന്നാണ് ലാലേട്ടന്‍ രസകരമായി മറുപടി പറയുന്നത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്.

ആരാധികയായ അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹന്‍ലാന്‍ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും ലാലേട്ടന്‍ പറയുന്നുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി വൈറലായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തെലുങ്കില്‍ ഷൂട്ടിങ് പൂര്‍ത്തിയാകുന്ന 'കണ്ണപ്പ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകന്‍. മലയാളത്തില്‍, ശോഭനയ്ക്ക് ഒപ്പം മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന 'എമ്പുരാന്‍' എന്ന ചിത്രവും പുരോഗമിക്കുകയാണ്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ പ്രീക്വലാണ് എമ്പുരാന്‍. 'വൃഷഭ, റാം, റംമ്പാന്‍' എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍. അതേസമയം, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' സെപ്റ്റംബറില്‍ റിലീസിന് ഒരുങ്ങുകയാണ്.

 
Other News in this category

 
 




 
Close Window