Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഒടുവി്ല്‍ സൊനാക്ഷിയും സഹീറും ഒന്നായി
reporter

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെയും നടന്‍ സഹീര്‍ ഇഖ്ബാലിന്റെയും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളായിരുന്നു കുറച്ച് ദിവസങ്ങളായി ബോളിവുഡില്‍ നിറഞ്ഞ് നിന്നിരുന്നത്. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഞായറാഴ്ച, സോനാക്ഷിയും സഹീറും വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ ആഘോഷങ്ങള്‍ നടന്നു. വിവാഹ ചിത്രങ്ങള്‍ സോനാക്ഷിയും സഹീറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'എഴു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇരുവരും പരസ്പരം അടുത്തതെന്നും, ഇരു കുടുംബങ്ങളുടെയും ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഒന്നിച്ചുവെന്നും' പോസ്റ്റില്‍ താരം കുറിച്ചു. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ത്ഥും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങിന് സാക്ഷിയായ്. ശനിയാഴ്ച സോനാക്ഷിയുടെ കുടുംബവീടായ രാമായണത്തില്‍ നടന്ന പൂജകളോടെയാണ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ആരംഭിച്ചത്. താരദമ്പതികള്‍, ജൂണ്‍ 20ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇന്‍ഡോര്‍ പാര്‍ട്ടിയും, ജൂണ്‍ 21ന് മെഹന്ദി ചടങ്ങും നടത്തിയിരുന്നു. 2019-ല്‍ പുറത്തിറങ്ങിയ 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ് സഹീര്‍ ഇഖ്ബാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വന്ന ഡബിള്‍ എക്‌സ് എല്‍, കിസി കാ ഭായ് കിസി കി ജാന്‍ എന്നീ ചിത്രങ്ങളും ശ്രദ്ധനേടി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹീരമാണ്ഡിയിലാണ് സൊനാക്ഷി സിന്‍ഹ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിലും സോനാക്ഷി അഭിനയിച്ചു.

 
Other News in this category

 
 




 
Close Window