|
|
|
|
|
| ആരോടാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് |
ഞായറാഴ്ച നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്‌ക ശര്‍മ്മയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയ അനുഷ്‌ക, അല്‍പ്പം അസ്വസ്ഥയായി ആരോടെ സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ അനുഷ്‌ക ആരോടാണ് ദേഷ്യപ്പെടുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ അന്വേഷണം. ഭാഭിജി ദേഷ്യത്തിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അതേ സമയം, മറ്റൊരു ആരാധകന്‍ കുറിക്കുന്നത്, മനുഷ്യര്‍ക്ക് സന്തോഷത്തിനൊപ്പം തന്നെ ദേഷ്യവും വരുന്നത് സ്വാഭാവികമാണ്, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നാണ്. ജൂണ്‍ 9ന് |
|
Full Story
|
|
|
|
|
|
|
| ഷൂട്ടിങ്ങിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്ക് മുകളിലേക്ക് പറന്നു |
ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ നൃത്തസംവിധായകരില്‍ ഒരാളാണ് ഫറാ ഖാന്‍. ജോ ജീതാ വോഹി സിക്കന്ദറിന്റെ 'പെഹ്ല നഷ' ആയിരുന്നു ഫറാ ഖാന്‍ ആദ്യമായി കൊറിയോഗ്രാഫ് ചെയ്ത സിനിമാ ഗാനം. ആദ്യമായി ലഭിച്ച ആ അവസരത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫറാ ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ ഗാനം ആദ്യം ചെയ്യേണ്ടിയിരുന്നത് അന്തരിച്ച കൊറിയോഗ്രാഫര്‍ സരോജ് ഖാനായിരുന്നു. ഗാനരംഗത്തിലെ പൂജ ബേദിയുടെ മെര്‍ലിന്‍ മണ്‍റോ പോസ് ചിത്രീകരിച്ചതിനെ കുറിച്ചും ഫറാ ഖാന്‍ സംസാരിച്ചു. പൂജയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറക്കുന്നതു കണ്ട് ഒരു സ്പോട്ട് ബോയ് ബോധംകെട്ടു വീണുവെന്നും ഫറ പറയുന്നു. റേഡിയോ നാഷയുമായുള്ള അഭിമുഖത്തിനിടെയാണ് ഫറ ഇക്കാര്യം പങ്കുവച്ചത് , ''സരോജ് ജിയാണ് ആ പാട്ട് |
|
Full Story
|
|
|
|
|
|
|
| താര പുത്രി ഇനി ജൂനിയര്‍ ഡോക്ടര്‍, ഇനി ഊഴം മീനാക്ഷി ദിലീപിന്റേത് |
താരങ്ങളെ പോലെ ആണ് അവരുടെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരര്‍ ആണ്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഒരു പ്രത്യേക ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക്. അവരുടെ സന്തോഷവും സങ്കടവും എല്ലാം ആരാധകര്‍ക്കും അങ്ങനെ തന്നെയാണ്. അത്തരത്തില്‍ ഒരു താര പുത്രിയുടെ പുതിയ സന്തോഷം ആണ് ആരാധകര്‍ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഡോക്ടര്‍ ആണ്. അടുത്തിടെ ആയിരുന്നു ഐശ്വര്യ സന്തോഷിന്റെ വിവാഹം. പഠനം കഴിഞ്ഞശേഷം കേരളത്തില്‍ ജോലി നോക്കവേ ആയിരുന്നു ഐശ്വര്യയുടെ വിവാഹം നടന്നത്. പിന്നാലെ പ്രൊഫെഷനില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ ഇപ്പോഴിതാ തിരികെ ജോലിയിലേക്ക് പ്രവേശിച്ചിരിക്കുകയുമാണ്. അതും ചെന്നൈയിലാണ് ജോലിയില്‍ കയറിയത്. ചെന്നൈയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ ജൂനിയര്‍ |
|
Full Story
|
|
|
|
|
|
|
| നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശ ശരത്തിന് ആശ്വാസം |
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. നടി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്പിസിയന്നും ഈ കമ്പനിയുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ വന്‍തുക തട്ടിപ്പ് നടത്തി എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത. എന്നാല്‍ താനുമായി |
|
Full Story
|
|
|
|
|
|
|
| മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം |
മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തയിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് |
|
Full Story
|
|
|
|
|
|
|
| ഇത്രയും ആകാംക്ഷ ഉയര്‍ത്തിയ ട്രയിലര്‍ അടുത്തകാലത്ത് ഇറങ്ങിയിട്ടില്ലെന്ന് സോഷ്യല്‍മീഡിയ |
ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയം. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലര്‍ പ്രേക്ഷകരിലും ആകാംക്ഷയുണര്‍ത്തുകയാണ്. അടുത്തകാലത്തൊന്നും ഒരു ട്രെയിലറും ഇത്രയേറെ ആകാംക്ഷയുണര്‍ത്തിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം. 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും എത്തുമ്പോള്‍ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കനത്ത മഴയില്‍ |
|
Full Story
|
|
|
|
|
|
|
| ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം, സൊനാക്ഷി സിന്‍ഹ വിവാഹിതയാകുന്നു |
ബോളിവുഡില്‍ നിന്ന് ഒരു താരവിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണിപ്പോള്‍. നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 23 ന് ഇരുവരും മുംബൈയില്‍ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാള്‍ ദിനത്തില്‍ സഹീറും ആശംസയറിയിച്ചിരുന്നു.
സല്‍മാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ |
|
Full Story
|
|
|
|
|
|
|
| ബോളിവുഡ് നടി തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് നാലു ദിവസം പഴക്കം |
മുംബൈ: ബോളിവുഡ് നടി നൂര്‍ മാളബിക ദാസ് (32) മരിച്ച നിലയില്‍. മുംബൈയിലെ ലൊകന്‍ഡവാലയിലെ ഫ്‌ലാറ്റില്‍ ജൂണ്‍ ആറിനാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍?ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഷിവാര പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്.
മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗോരേഗാവിലെ സിദ്ധാര്‍ത്ഥ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി താരം |
|
Full Story
|
|
|
|
| |